മദ്ധ്യകേരളത്തിലൊരിടത്ത് ഒരുമരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍പോയ ഒരച്ചന്റെ കൂടെ യാത്രചെയ്യവേ, തിരിച്ചുപോരും വഴി അദ്ദേഹം ചോദിച്ചു. അവിടെയിരുന്നു കരയുന്ന സ്ത്രീകളെ പരിചയമുണ്ടോയെന്ന്. മരിച്ചയാളുടെ അടുത്ത ബന്ധുക്കളാകും എന്നേകരുതിയിരു്നുള്ളെങ്കിലും എവിടെയൊക്കെയോ ഒരു പരിചയം എനിക്കും തോന്നി. ഇവിടെയെത്തിയശേഷം മൂന്നാമത്തെ അടക്കാണ് കൂടുന്നത്.
അച്ചന്‍ പറഞ്ഞു, ഇവിടെ മരണവീടുകളിലൊക്കെ കരയാന്‍പോകുന്നവരാ. മൊബൈല്‍ മോര്‍റിയും, പന്തലും, കസേരയും, കരയാന്‍ വേണ്ടത്ര പെണ്ണുങ്ങളും, മൈക്ക് സെറ്റും എല്ലാം വാടയ്ക്ക് കിട്ടും.
ഇവിടെകിട്ടാത്തത് പിന്നെവിടെ കിട്ടും
ഇത് ആരുടെ സ്വന്തം നാട്
No comments:
Post a Comment