Search This Blog

Friday, March 20, 2015

ദൃഷ്ടിദോഷം

ഒരു സത്യസന്ധമായ ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നു. പഴയ മലയാളം സിമിമകളില്‍ നവവരന്‍റെ കരവലയത്തിലേയ്ക്ക് മന്ദം മന്ദമൊതുങ്ങുന്ന ഒരു കന്യകാരത്നത്തിന്‍റെ ഭാവഹാവാദികള്‍ റ്റിവിയില്‍ കാണായി. മറ്റാര്‍ക്കു അത് തോന്നിയില്ലല്ലോ എന്നു കരുതി കണ്ണ് പരിശോധനയ്ക്ക് പോകാനിരുന്നപ്പോഴാണ് ഒരു സത്യഭാഷകന്‍ പത്രസമ്മേളനം നടത്തി അതു വിളിച്ചു പറഞ്ഞത്.
എന്തായാലും ആശ്വാസമായിച കണ്ണു പോയില്ലല്ലോ. ഇന്നലെയും  അല്പം പോലും ഉറങ്ങിയില്ല. ഇത്രയധികം ആളുകള്‍ കണ്ണിമയ്ക്കാതെ നോക്കിക്കണ്ട് അഭിപ്രായങ്ങള്‍ തട്ടിവിട്ടുകൊണ്ടിരുന്നിട്ടും ആ മനോഹരമായ ദൃശ്യം ആരുടെയും കണ്ണില്‍ പോട്ടില്ലല്ലോ എന്നോര്‍ത്തിട്ടും, തന്‍റെ കണ്ണിന്‍റെ കുഴപ്പമാണോയെന്ന് പരിഭ്രമിച്ചും ഒരുവിധം നേരം വെളുപ്പിക്കുകയായിരുന്നു.
മുഷ്ടി ചുരുട്ടിപ്പിടിച്ച് ബലവത്താക്കി ശക്തമായി പ്രതിരോധം തീര്‍ത്തു നില്‍ക്കുന്ന കെളവന്‍ കെളവിയുടെ ഞൊറിവയറില്‍ തലോടുകയായിരുന്നില്ലേയെന്ന് ചില കവി ഹൃദയര്‍ക്കു തോന്നിയതും അവരത് സ്ക്രീന്‍ഷോട്ടുസഹിതം വിവരിച്ചതും അതിനു സാക്ഷിയായി വല്യമ്മാവന്‍ കവച്ചുഞെളിഞ്ഞിരുന്നതും ഇടയ്ക്കിടെ മനസില്‍ മിന്നിമറഞ്ഞു. തന്നെക്കാളെത്രയോ പ്രായമുള്ള 'വന്ധ്യ'വയോധികര്‍. അവര്‍ക്കീ ചിത്രം ഗ്രഹിക്കാന്‍ കഴിയാഞ്ഞതാണോ തന്‍റെ ദൃഷ്ടിദോഷമാണോ, അതുമാത്രമായിരുന്നു ചിന്താവിഷയം.
ആശ്വാസമായി, ഒരാളെങ്കിലും തന്‍റേതുപോലത്തെ കണ്ണുള്ളയാളുണ്ടല്ലോ, മനുഷ്യവേഷത്തില്‍. അതുമതി അതുമതി...

Elephant's Day

ഞെട്ടിപ്പോയി എന്നു പറഞ്ഞാല്‍ അതിങ്ങനെയാകണം. പത്രം വായിച്ചിരുന്നയാളെ ആന കൊന്നത്രെ. ഒരു പത്രത്തിന് ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാനാകുന്നതുതന്നെ അസംഭവ്യം എന്നു കരുതിയേനെ ഇന്നലെവരെ. അങ്ങനെ കേരളത്തില്‍ അതും സംഭവിച്ചു. വിമുക്ത ഭടന്‍റെ കുടുംബത്തിന് എത്രയും വേഗം ആ രംഗം മറക്കാന്‍ കഴിയട്ടെ.