ഇത് കേരളം
മദ്യം, ലോട്ടറി, ഇന്‍സുറന്‍സ്, സ്വര്‍ണ്ണം, ഭക്തിവ്യവസായം ഇവമൂലം ഭ്രാന്താലയത്തില്‍നിന്ന് പമ്പരവിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലേക്കുള്ള തിടുക്കപ്പെട്ട യാത്രയിലാണ്.
ഇവിടെയിപ്പോള്‍ ഭരണം നടത്തുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണത്രെ. മകരജ്യോതിയാണെന്നപേരില്‍ കാട്ടുതീകൂട്ടിക്കാണിച്ച് കപടഭക്തി പ്രചരിപ്പിച്ച് കോടികള്‍ വാരുന്ന കൊഴുത്ത ബിസിനസ്സ് നടത്തുന്നത് മറ്റാരുമല്ല. സര്‍ക്കാരുതന്നെയാണ്. ശബരിമലഭരണം ഇപ്പോള്‍ ഇവിടത്തെ ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്നതാണ് ഏറ്റവും ലജ്ജാവഹം. ഇന്നലെ ഈ കോടതി ചോദിച്ചിരിക്കുകയാണ് സര്‍ക്കാരിനോട്- മകരവിളക്കു കത്തിക്കുന്നതാണോയെന്ന്. ഈയുള്ളവന് 30 കൊല്ലം മുമ്പേയറിയാം ഈ കത്തീരിന്‍റെ കളി. കോടതിയും സര്‍ക്കാരും കൂടി ഇത്രവലിയ ചൂതുകളി നടത്തുന്ന സംസ്ഥാനത്ത് നടമാടുന്നതെല്ലാം ഇത്തരം കളികളായില്ലെങ്കില്ലല്ലേ അദ്ഭുതമുള്ളു.
ഈ നാട്ടില്‍ അവധികൊടുക്കാന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് തോന്നിപ്പോകുന്നു. മതക്കാരെയും, പൊങ്കാലക്കാരെയും, ജ്യോതിക്കാരെയും, കെട്ടിപ്പിടുത്തക്കാരെയുംമൊക്കെ അവധികൊടുത്തു പ്രീണിപ്പിക്കുന്ന സംസ്കാരം നാടുമുടിച്ചു കഴിഞ്ഞുവെന്നുവേണമെങ്കില്‍ പറയാം. ഇന്നും ഇവിടെ അവധിയാണ്. വരുന്ന ചൊവ്വയും(പെരുനാള്‍) ബുധനും (ഗാന്ധിജയന്തി) അവധിയായിരിക്കും. കേരളത്തിലിപ്പോള്‍ 100 വയസ്സുകഴിഞ്ഞ ഒരു തനി തെമ്മാടി മരിച്ചാലും അയാള്‍ രാഷ്ട്രീയ നേതാവായിരുന്നെങ്കില്‍ അന്നോ പിറ്റേന്നോ അവധിനല്‍കി ദുഖാചരണം നടത്തി സര്ക്കാര്‍ ഉടമസ്ഥതയിലുള്ള സവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ മദ്യമത്രയും അകത്താക്കാന്‍ പാവം പ്രജകള്‍ക്കവസരം നല്കിക്കളയും സര്‍ക്കാര്‍. മകരവിളക്ക് ദേശീയ അവധിയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഒരു നേതാവ് പറഞ്ഞതായി തോന്നി. ഇനി ചത്തുപോയ ഏതെങ്കിലും കിളവന്മാരുടെ പേരില്‍ അവധി കൊടുക്കാനുണ്ടോയെന്നന്വേഷിക്കാന്‍ ഒരു കമ്മീഷനെ വെക്കാനും മതി. ഹര്‍ത്താലുകള്‍ ഓരോ പാര്‍ട്ടിക്കാര്‍ക്കും നേരത്തേ വീതിച്ചുനല്കാന്‍ ആലോചനയുണ്ടെന്നറിയുന്നു. കോടതികള്‍ ഇനിയെന്തെങ്കിലും നിരോധിക്കാനുണ്ടോ എന്ന അന്വേഷണത്തിലാണ്. നിരോധിച്ചവയുടെയെല്ലാം നിരോധിനു തുളവീണ് വേലിയകത്തും വിളവ് പുറത്തുമെന്ന അവസ്ഥയിലാണെന്നത് കാണാന്‍ ചാനല്‍ ചര്‍ച്ച കഴിഞ്ഞ് സമയമുണ്ടായിട്ടുവേണ്ടേ (സ്ത്രീധനം, പുകവലി, വഴിയില്‍ പൊതുയോഗം, ഹര്‍ത്താല്‍, മൈക്ക്...). കേരളത്തിലെ സ്വര്‍ണ്ണക്കടക്കാര്‍ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വ്യാപാരികളായി മാറിയിരിക്കുന്നു. ഇന്ഷുറന്സ് കമ്പനികളെല്ലാം ബ്രാഞ്ചുകളാദ്യം ഇടുന്നത് ഇവിടെയാണ്. ഒരു ദിവസം സര്‍ക്കാരിനു കിട്ടുന്ന വരുമാനത്തിലധികവും കള്ള് കച്ചവടം, ലോട്ടറിക്കമ്മീഷന്‍, ലോട്ടറിലാഭം, ഭക്തിവ്യാപാരം, എന്നിവയില്‍ നിന്നാണെന്നതിനാലും, ഇത്രയെളുപ്പം പണമുണ്ടാക്കാനുള്ള മറ്റുവഴികള്‍ കണ്ടെത്തുവാനോ, നടപ്പാക്കുവാനോ കഴിവുള്ള കിങ്കരന്‍മാര് ഇവിടെയുള്ള രണ്ടു പക്ഷത്തുമില്ലാത്തതിനാലും, അവര്‍ ഇവതന്നെ ഒന്നുകൂടി കൊഴുപ്പിക്കാനുള്ള വഴികള്‍ ആലോചിച്ചുകൊണ്ടിരക്കെ പരിപൂര്‍ണ്ണന്‍മാരായിട്ടുള്ള കോട തീകള്‍ അമ്പലഭരണം മുതലായവയുടെ സുഖം ആസ്വദിച്ചുകൊണ്ടു കിടക്കുന്നു. പോലീസാകട്ടെ അണ്ടര്‍ വെയര്‍, ഹെല്‍മെറ്റ് മുതലായവ ധരിച്ചിട്ടുണ്ടോയെന്നുനോക്കി പിഴയടിച്ച് സായൂജ്യമടയുന്നു.
നാളെ അവധിയല്ലെങ്കില്‍ കാണാന്‍ കഴിയില്ല

No comments:
Post a Comment